/
10 മിനിറ്റ് വായിച്ചു

മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി; സമരം പ്രഖ്യാപിച്ച് അദ്ധ്യാപക സംഘടനകള്‍

ഹയര്‍സെക്കന്ററി മൂല്യനിര്‍ണ്ണയം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സമരം പ്രഖ്യാപിച്ച് ഇടത് അദ്ധ്യാപക സംഘടനകള്‍.മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനെതിരെയാണ് സമരം. ഈ മാസം 28 മുതലാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. പ്രതിദിനം 40 ഉത്തരക്കടലാസുകള്‍ പരമാവധി മൂല്യനിര്‍ണയം നടത്തണമെന്ന മാനദ്ധണ്ഡം 50 ആക്കി ഉയര്‍ത്തിയിരുന്നു. ഭാഷാ- മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കില്‍ 40 ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു വ്യവസ്ഥ.പുതിയ നിര്‍ദേശപ്രകാരം യഥാക്രമം 34ഉം 50ഉം ആയി ഉയരും. 10 മിനിറ്റുകൊണ്ട് 80 മാര്‍ക്കിന്റെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തേണ്ടി വരും. ഉത്തരങ്ങള്‍ വിശദമായി വായിച്ചുനോക്കാന്‍ സമയം ലഭിക്കില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. ഈ രീതി അശാസ്ത്രീയമാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ജനുവരിയിലാണ് ഹയര്‍സെക്കന്ററി മാന്വല്‍ പരിഷ്‌ക്കരിച്ചത്. മുല്യനിര്‍ണയ സമയത്തെക്കുറിച്ച് വിദഗ്ദ സമിതി ശുപാര്‍ശ പ്രകാരമാണ് പുതിയ പരിഷ്‌കരണമെന്ന് ഹയര്‍സെക്കന്ററി വകുപ്പ് ചൂണ്ടിക്കാട്ടി.പുതിയ പരിഷ്‌കരണം നിലവില്‍ വരുന്നതോടെ പരീക്ഷ ഫലം നേരത്തെ പ്രഖ്യാപിക്കനാകും. ഒപ്പം മൂല്യനിര്‍ണയ ക്യാമ്പില്‍ അദ്ധ്യാപകര്‍ എത്താതെയിരിക്കുന്ന രീതിയും അവാസനിപ്പിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രത്യാശ. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയു ഉള്‍പ്പെടെ കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ എന്നീ നാല് പ്രധാന സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. രാത്രി വൈകിയുള്ള മൂല്യനിര്‍ണയത്തിന് തയ്യാറല്ലെന്നും അദ്ധ്യാപകര്‍ സര്‍ക്കാരിനെ അറിയിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!