//
9 മിനിറ്റ് വായിച്ചു

സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും നാളെ ദേശീയ പതാക ഉയർത്തുമെന്ന് സി പി ഐ എം

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു .

കണ്ണൂർ  ജില്ലാ-ഏരിയാകമ്മിറ്റി ഓഫീസുകളില്‍ നാളെ രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തും.പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ പതാക ഉയര്‍ത്തും.

ഏരിയാകമ്മിറ്റി ഓഫീസുകളില്‍ പതാക ഉയര്‍ത്തുന്നവർ:

പയ്യന്നൂര്‍ – ടി വി രാജേഷ്
പെരിങ്ങോം – ടി ഐ മധുസൂദനന്‍
ആലക്കോട് – എം കരുണാകരന്‍
ശ്രീകണ്ഠപുരം – കെ വി സുമേഷ്
തളിപ്പറമ്പ് – പി കെ ശ്യാമള ടീച്ചര്‍
മാടായി – എം വിജിന്‍
പാപ്പിനിശ്ശേരി – പി പി ദിവ്യ
മയ്യില്‍ – എന്‍ സുകന്യ
കണ്ണൂര്‍ – എം പ്രകാശന്‍ മാസ്റ്റര്‍
എടക്കാട് – കാരായി രാജന്‍
അഞ്ചരക്കണ്ടി – എന്‍ ചന്ദ്രന്‍
പിണറായി – പി ജയരാജന്‍
തലശ്ശേരി – എ എന്‍ ഷംസീര്‍
പാനൂര്‍ – പി ഹരീന്ദ്രന്‍
കൂത്തുപറമ്പ് – എം സുരേന്ദ്രന്‍
മട്ടന്നൂര്‍ – പി പുരുഷോത്തമന്‍
ഇരിട്ടി – പി വി ഗോപിനാഥ്
പേരാവൂര്‍ – വി ശിവദാസന്‍

ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ഭരണഘടന ആമുഖം പ്രതിജ്ഞയായി ചൊല്ലും.

അതേസമയം കെ.പി.സി.സി സ്വാതന്ത്ര്യദിനാഘോഷം രാവിലെ 10ന് നടക്കും. മുതിർന്ന നേതാക്കളായ എ.കെ ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്ത് പ്രസിഡന്‍റ് കെ.സുധാകരൻ എം.പി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!