സെന്‍സൊഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഉത്തരവ് പ്രകാരമാണ് വിലക്ക്. GLAXOSMITHKLINE (GSK)കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്‍ഡായ സെന്‍സൊഡൈനെതിരെ ജനുവരി 27നാണ് സിസിപിഎ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം, ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ 2 (28) ന്റെ ലംഘനമാണ്. ഇക്കാരണത്താലാണ് വിലക്ക്. സെന്‍സൊഡൈന്‍ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്നാണ് സിസിപിഎ നിര്‍ദ്ദേശം.അതേസമയം ഉത്തരവ് ലഭിച്ചെന്നും വിശദമായി പഠിച്ച ശേഷം മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജിഎസ്‌കെ ഹെല്‍ത്ത് കെയര്‍ പ്രതികരിച്ചു. ലോകമെമ്പാടുമുളള ഡെന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്റ്, ദന്തരോഗങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം, 60 സെക്കന്റിനുള്ളില്‍ ഗുണം ലഭിക്കുന്നു തുടങ്ങിയ പരസ്യത്തിലെ അവകാശവാദങ്ങള്‍ പരിശോധിച്ച് 15 ദിവസത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേ സമയം നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംവിധാനത്തിനെതിരെയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. അന്യായമായ കച്ചവട രീതികള്‍ക്കെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും 10 ലക്ഷം രൂപ പിഴയാണ് നാപ്‌ടോളിന് സിസിപിഎ ചുമത്തിയിരിക്കുന്നത്. 2021 ജൂണ്‍ മുതല്‍ ഈ വര്‍ഷം ജനുവരി 25 വരെ നാപ്‌ടോളിനെതിരെ 399 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു. നിലവില്‍ നാപ്‌ടോളിനെതിരെ സിസിപിഎ സ്വമേധയയാണ് കേസെടുത്തത്. ‘രണ്ട് സെറ്റ് സ്വര്‍ണ്ണാഭരണം’, ‘മാഗ്‌നറ്റിക് കീ സപ്പോര്‍ട്ട്’, ‘അക്വപ്രഷര്‍ യോഗ സ്ലിപ്പര്‍’ എന്നീ അവകാശവാദങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത എപ്പിസോഡാണെന്ന് പ്രമോഷന്‍ നടത്തുന്ന ചാനലിലോ പ്ലാറ്റ്‌ഫോമിലോ വ്യക്തമായി പ്രദര്‍ശിപ്പിക്കുവാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; നാപ്‌ടോളിനും പിഴ
Image Slide 3
Image Slide 3