ഫിഫ റാങ്കിങ്ങിൽ ഉയർന്ന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഇന്ന് ഫിഫ പുറത്തു വിട്ട റാങ്കിങ്ങ് ലിസ്റ്റിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. നിലവിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യ ആതിഥേയത്വം വഹിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായതാണ് ഇന്ത്യയുടെ റാങ്കിങ്ങ് ഉയരുന്നതിന് സഹായിച്ചത്. ആകെ 1200.66 പോയിന്റുകളാണ് ഫിഫ റാങ്കിംഗിൽ ഇന്ത്യക്കുള്ളത്. അവസാനമായി ഫിഫ റാങ്കിങ്ങ് ലിസ്റ്റ് പ്രഖ്യാപിച്ചത് 2022 ഡിസംബറിലായിരുന്നു. ഏഷ്യൻ രാജ്യങ്ങളുടെ നിരയിൽ 19 ആം സ്ഥാനത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഫിഫ റാങ്കിന്റെ ചരിത്രത്തിൽ ഇന്ത്യ ഏറ്റവും ഉയർന്ന റാങ്കിങ്ങ് 94 ആയിരുന്നു. 1996 ലാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. തുടർന്ന്, പല തവണയായി റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇന്ത്യ സ്ഥിതി ചെയ്തിരുന്നു.