//
12 മിനിറ്റ് വായിച്ചു

‘ഇന്‍ഡിഗോ തെറ്റു തിരുത്തിയാല്‍ നല്ലത്’; തനിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ വെച്ചുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇ പി ജയരാജന്‍. തനിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. കോടതിയില്‍ ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് സ്വാഭാവികമാണ്. പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണ് എഫ്‌ഐആറിലുള്ളത്. കേസ് നിലനില്‍ക്കുമോ, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ക്കണം എന്നെല്ലാം പൊലീസ് അന്വേഷണം നടത്തിയാണ് തീരുമാനിക്കുകയെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഇന്‍ഡിഗോ എയര്‍ലൈന്‍സ് എനിക്ക് വേണ്ടി നടപടി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടാല്‍ ആ തെറ്റ് തിരുത്താന്‍ ആ വിമാനകമ്പനി മുന്നോട്ടുവന്നാല്‍ നല്ലത്. ഞാന്‍ ഏതായാലും ഇനി മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനില്ല. അതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ, അതിലുള്ള എന്റെ നിലപാട് അതാണ്,’ എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.ഇ പി ജയരാജന്‍ പറഞ്ഞത്’തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് വന്നത്. കേസെടുത്തിട്ടില്ല. കോടതിയുടെ നടപടിക്രമമാണുണ്ടായത്.

എഫ്‌ഐആര്‍ എന്നത് ഈ ക്രിമിനലുകളായ പ്രതികള്‍ എഴുതിക്കൊടുത്ത പരാതിയാണ്. ആ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നെല്ലാമുള്ള വാര്‍ത്തകള്‍ തെറ്റാണ്. ക്രിമിനല്‍ പ്രതികള്‍ പരാതിയില്‍ അന്വേഷണം നടത്താനാണ് കോടതി പറഞ്ഞത്. അന്വേഷണത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. ചാനലുകള്‍ വകുപ്പുകള്‍ ചേര്‍ത്തത് ശരിയായില്ല. മുഖ്യമന്ത്രിക്ക് നേരെ ആക്രമണവും കൈയ്യേറ്റവും നടത്താന്‍ പറഞ്ഞയച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുതിക്കൊടുത്ത പരാതിയല്ലേ? ആ പരാതി കിട്ടിക്കഴിഞ്ഞാല്‍ പൊലീസിനെ അന്വേഷിക്കാന്‍ ഏല്‍പിക്കേണ്ടത് കോടതിയുടെ നടപടിക്രമമാണ്. കേസ് എടുക്കാന്‍ വകുപ്പുണ്ടോ? നിലനില്‍ക്കുമോ എന്നെല്ലാം പൊലീസ് തീരുമാനിക്കും.’

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!