സംസ്ഥാന കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയിലെ 13 നേതാക്കൾ രാജിവച്ചു. മുതിർന്ന പാർട്ടി നേതാക്കളെ തഴഞ്ഞ് മറ്റുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജി. എം.എൽ.എ ദനാസാരി അനുസൂയ, മുൻ എം.എൽ.എ വെം നരേന്ദ്ര റെഡ്ഡി, തെലങ്കാന എം.എൽ.എ സീതക്കയും എന്നിവരും രാജിവച്ചവരിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സംസ്ഥാനത്ത് ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്ന് നേതാക്കൾ രാജിക്കത്തിൽ ആരോപിച്ചു. കെ.സി.ആറിനെ താഴെയിറക്കാൻ ശക്തമായ പോരാട്ടം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
പുതിയ പി.സി.സി അംഗങ്ങളിൽ 50 ശതമാനത്തിലധികം പേരും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയിൽ നിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന നേതാക്കളാണെന്ന് ലോക്‌സഭാ എം.പി ഉത്തം കുമാർ റെഡ്ഡി ആരോപിച്ചതായും കത്തിൽ പറയുന്നു. കഴിഞ്ഞ ആറ് വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച നേതാക്കളെ ഇത് നിരാശരാക്കിയെന്നും കത്തിൽ അവകാശപ്പെട്ടു.