6 മിനിറ്റ് വായിച്ചു

ഓഫീസ് രേഖകളുടെ പരിശോധന: ഏകീകരിച്ച പട്ടിക വേണം – കെ.പി.പി.എച്ച്.എ.

കണ്ണൂർ : സ്കൂൾ ഓഫീസ് ഓഡിറ്റിന് വിധേയമാക്കേണ്ട രേഖകളുടെ ഏകീകരിച്ച ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിസ്സാരമായ തടസ്സവാദങ്ങൾ ഉന്നയിച്ച് ചില ഉദ്യോഗസ്ഥർ പ്രധാനാധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും പി.എഫ്.ലോൺ, ക്ലോഷർ അപേക്ഷകൾ പാസ്സാക്കുന്നതിലും ദിവസ വേതന അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കുക, ഹെഡ്ടീച്ചർ വേക്കൻസിയിലെ നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.


ജില്ലാ പ്രസിഡൻ്റ് എ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സുചിത്ര, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ടി.പി.അബ്ദുൽസലാം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി.രാജീവൻ, ജസ്റ്റിൻ ജയകുമാർ, ജില്ലാ ജോ.സെക്രട്ടറി ടി.എം.സഞ്ജു, ട്രഷറർ ടി.ചന്ദ്രൻ, വൈസ് പ്രസിഡൻ്റുമാരായ ഒ.ബിജു, ഡെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ഭാരവാഹികൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിവേദനം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!