/
5 മിനിറ്റ് വായിച്ചു

ഇന്റർനാഷണൽ ന്യൂറോളജി അപ്ഡേറ്റ് സമ്മേളനം അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ

കണ്ണൂർ: ഏഷ്യൻ ആന്റ് ഓഷ്യാനിയ മൂവ്മെന്റ് ഡിസ്ഓർഡർ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂരിലെ ജെയിംസ് പാർക്കിൻസൺ മൂവ്മെന്റ് ഡിസ്ഓർഡർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 6,7 തിയ്യതികളിൽ ഇന്റർനാഷണൽ ന്യൂറോളജി അപ്ഡേറ്റ് സമ്മേളനം അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിൽ നടക്കും. നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ നാളിതു വരെ എന്നതാണ് സമ്മേളന പ്രമേയമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർക്കിൻസൺ, വിറയൽ, അപസ്മാരം, ബ്രെയിൻ ട്യൂമർ, ഡിസ്റ്റോണിയ തുടങ്ങി നാഡീവ്യൂഹങ്ങളെയും തലച്ചോറിനെയും ബാധിക്കുന്ന വിവിധ തരം രോഗങ്ങളോടുള്ള ഏറ്റവും പുതിയ വൈദ്യ ശാസ്ത്ര സമീപനവും ലളിതമായ രോഗ നിർണയ രീതിയും ഫലപ്രദമായ ചികിത്സയും വിശദമായി ചർച്ച ചെയ്യും. അന്തർദേശീയ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. സുജിത്ത് ഓവല്ലത്ത്, ഡോ. വിദ്യാധർ റാവു തുടങ്ങിയവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!