അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, കണ്ണൂർ എയർപോർട്ട് എംഡി സി ദിനേഷ് കുമാർ, ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ ചെയർമാൻ ഡോ. എൻകെ സൂരജ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ സി കെ ലക്ഷ്മണൻ്റെ പ്രതിമയ്ക്ക് മേയർ ഹാരാർപ്പണം നടത്തി.
ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ്റെയും ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
റൺ നഗരം ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് കണ്ണൂരിൽ നിന്നുള്ള ഇന്ത്യൻ ഇൻറർനാഷണൽ താരങ്ങളെ ആദരിച്ചു. ചടങ്ങിൽ ഫുട്ബോൾ താരങ്ങളായ പികെ. ബാലചന്ദ്രൻ, അൽഫോൺസ് ,എം നജീബ് , കെ വി ധനേഷ്, എൻ പി പ്രദീപ്, വനിതാ താരമായ സൂന, വോളിബോൾ താരം പി ജെ ജോമോൾ , അത്‌ലറ്റ് കെ എം ഗ്രീഷ്മ , ഹാൻഡ് ബോൾ താരങ്ങളായ പി പി ഷജിന, പി വി സീന, പി ബീന എന്നിവർക്ക് കണ്ണൂർ അസിസ്റ്റൻറ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ ഉപഹാരം സമർപ്പിച്ചു . സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ ചെയർമാൻ ഡോ. എൻകെ സൂരജ് , കൺവീനർ ഡോ. പികെ ജഗന്നാഥൻ ,സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം ഡോ. പിപി ബിനീഷ്, കണ്ണൂർ ജില്ലാ ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡൻറ് സഹദ്, അക്വാട്ടിക് അസ്സോസിയേഷൻ പ്രസിഡണ്ട് ഷബിൻ കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ വി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു .
സ്പോർട്സ് ഡിവിഷനിലെ കായികതാരങ്ങൾ ,കായിക സംഘാടകർ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു .