പള്ളുരുത്തി> മദ്യ ലഹരിയിലായ വികാരി കുര്‍ബാന ചൊല്ലാന്‍ എത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വിശ്വാസികള്‍. കണ്ണമാലി കുതിരക്കൂര്‍ക്കരി ഫാത്തിമ മാതാ പള്ളിയിലെ വികാരി നെല്ലിക്ക വേലിയിലാണ് ഞായറാഴ്ച രാവിലെ കുറുബാന ചൊല്ലാന്‍ എത്താഞ്ഞത്. രാവിലെ ഏഴരയോടെ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തിയെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് വികാരി കുര്‍ബാന ഒഴിവാക്കുകയായിരുന്നു.
|
ഇടവകയില്‍ നടന്ന മരണത്തിന്റെ ശുശ്രൂഷ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വികാരി ഒഴിഞ്ഞു മാറി പള്ളിമേടയുടെ വാതില്‍ അടച്ചതോടെ വിശ്വാസികള്‍ക്ക് ദുരുഹൂത തോന്നി. തുടര്‍ന്ന് പളളിമേടക്ക് അകത്ത് കയറി നോക്കിയപ്പോഴാണ് വികാരി മദ്യപിച്ച് മൂന്ന് യുവാക്കളുമായി കിടക്കുന്നത് കണ്ടത്. ഇത് പ്രതിഷേധത്തിനിടയാക്കി. വികാരിയും യുവാക്കളും ലഹരിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.
കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ണമാലി പൊലീസ് പറഞ്ഞു.