ഇരിക്കൂർ പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി .പാലത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് മീറ്റർ താഴ്ചയിലേക്കാണ് ചാടിയത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അതുവഴി പോയ കാൽനടയാത്രക്കാരാണ് സംഭവം കണ്ടത് . ഉടൻ ഇരിക്കൂർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.ഒടുവിൽ പോലീസും നാട്ടുകാരും പുഴയിലിറങ്ങി യുവാവിനെ രക്ഷപ്പെടുത്തി. തുടർന്ന് കണ്ണൂർ ആശുപതിയിൽ പ്രവേശിപ്പിച്ചു . യുവാവ് അബോധാവസ്ഥയിലാണ്. തൃശൂർ സ്വദേശി ആണെന്നാണ് പ്രാഥമികവിവരം. പുഴയിൽ വെള്ളം കുറഞ്ഞതും ഒഴുക്ക് ഇല്ലാത്തതിനാലുമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. ചാടാനുള്ള കാരണം വ്യക്തമല്ല.