കണ്ണൂരില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് സഹായം നല്‍കാനായി ഐആര്‍പിസി ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കി. സൗജന്യ ലഘുഭക്ഷണം, അടിയന്തിര മെഡിക്കല്‍ സൗകര്യം ഉള്‍പ്പെടെത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ചിത്രവും വീഡിയോയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
വിശ്വാസികള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ സദ്ധത സംഘടനകള്‍ സേവനം നല്‍കണം എന്ന് കര്‍ക്കടക വാവ് ബലി ധര്‍പ്പണത്തിന്റെ പശ്ചാത്തലത്തില്‍ പി ജയരാജന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത്തരം ഇടങ്ങള്‍ ഭീകര മുഖങ്ങള്‍ മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നായിരുന്നു പി ജയരാജന്റെ മുന്നറിയിപ്പ്. പിന്നാലെയാണ് കണ്ണൂരില്‍ ബലി ധര്‍പ്പണത്തിനെത്തുന്നവരെ സഹായിക്കാന്‍ ഐആര്‍പിസി ആന്റ് ടെമ്പിള്‍ കോ-ഓര്‍ഡിനേഷന്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചത്.
പി ജയരാജന്‍ മുന്‍കൈയ്യടുത്താണ് കണ്ണൂരില്‍ ഇത്തരത്തില്‍ ഇനീഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത്. ഇത്തരത്തില്‍ തുടങ്ങിയ ആദ്യ സംരഭമായിരുന്നു ഇത്. 2012 നവംബര്‍ 17 നായിരുന്നു ഐആര്‍പിസി പ്രവര്‍ത്തനോദ്ഘാടനം ചെയ്യുന്നത്. 2008 ല്‍ വിഎസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാന്ത്വന പരിചരണ നയത്തിന്റെ ചുവടു പിടിച്ചാണ് ഐആര്‍പിസി ആരംഭിച്ചത്.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്-