4 മിനിറ്റ് വായിച്ചു

ചാന്ദ്രയാൻ 3നു പിന്നാലെ സിംഗപ്പുർ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ

ന്യൂഡൽഹി> ചാന്ദ്രയാൻ 3 വിക്ഷേപണത്തിനു പിന്നാലെ പിഎസ്‌എൽവി സി56 റോക്കറ്റിൽ സിംഗപ്പുരിന്റെ ഡിഎസ്‌എസ്‌എആർ ഉപഗ്രഹവും മറ്റ്‌ ആറ്‌ ചെറുഉപഗ്രഹവും വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ. ആറ്‌ സഹയാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ 30ന്‌ പുലർച്ചെ 6.30ന്‌ കുതിച്ചുയരും.

സിംഗപ്പുർ സർക്കാരും ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ്‌ ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ഡിഎസ്‌എസ്‌എആർ ദൗത്യം. ഏപ്രിൽ 19ന് സിംഗപ്പുരിന്റെ ടെലിയോസ് 2, ലുമെലൈറ്റ് 4 എന്നീ രണ്ട് ഉപഗ്രഹം ഐഎസ്‌ആർഒ വിക്ഷേപിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!