കെഎസ്ആർടിസി എല്ലാ മാസവും സമരം ചെയ്യുന്നത് ശരിയല്ല, ശമ്പള പ്രതിസന്ധിയിൽ ചർച്ച തുടരുമെന്ന് മന്ത്രി ആൻറണി രാജു. കെ എസ് ആർ ടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു തൊഴിലാളി യൂണിയനുകളുടെ യോഗം. തുടർച്ചയായി രണ്ടാം ദീവസവും ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. 22 ന് വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. വിഷയവുമായി ബന്ധപ്പെട്ട് യൂണിയനുകൾ ആശങ്കയറിയിച്ചു. ചില കാര്യങ്ങളിൽ ധാരണയായി. ചില കാര്യങ്ങളിൽ നിയമോപദേശം തേടും.എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.