മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ എസ്. മുഹമ്മദ് ഹക്കീന് (35) പ്രിയനാട് വിട നൽകി. ഛത്തിസ്‌ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്‍ലൈൻ ഇ.എം.എസ് നഗറിൽ ദാറുസലാം വീട്ടിലെ എസ്. മുഹമ്മദ് ഹക്കീം ജീവൻവെടിഞ്ഞത്. സി.ആർ.പി.എഫിന്‍റെ കമാൻഡോ ബറ്റാലിയൻ ഫോർ റസ്ല്യൂട് ആക്‌ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. ഭാര്യ രംസീന കുഞ്ഞുമകൾ അഫ്ഷിനേയും എടുത്ത് സല്യൂട്ട് നൽകി അന്ത്യാഭിവാദ്യമർപ്പിച്ചത് അവിടെ കൂടിനിന്നവരെ കണ്ണീരണിയിച്ചു
ഛത്തീസ്ഗഢിൽനിന്ന് സി.ആർ.പി.എഫിന്‍റെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്നലെ തന്നെ ആംബുലൻസിൽ പാലക്കാട്ടെ വീട്ടിലെത്തിച്ചിരുന്നു. വ്യാഴം രാവിലെ എട്ടു വരെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ധോണി ഗവ.ഉമ്മിനി ഹൈസ്കൂളിലും പൊതുദർശനത്തിന് വെച്ചു. ഇവിടെയാണ് സംസ്ഥാന സർക്കാരിന്‍റെയും സി.ആർ.പി.എഫിന്‍റെയും ഔദ്യോഗിക ബഹുമതിയായ ഗാർഡ്ഓഫ് ഓണർ നൽകിയത്. തുടർന്ന് രാവിലെ പത്തരയോടെ ഉമ്മിനി പള്ളിയിൽ കബറടക്കി.
വീരമൃത്യു വരിച്ച ജവാൻ എസ്. മുഹമ്മദ് ഹക്കീമിന് നാട് വിട നൽകി
Image Slide 3
Image Slide 3