4 മിനിറ്റ് വായിച്ചു

ജെ.സി.ഐ കാനന്നൂർ 2023 പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

കണ്ണൂർ ജെ.സി.ഐ കാനന്നൂർ 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹരണം കണ്ണൂർ മലബാർ റെസിഡൻസിയിൽ നടന്നു. മുഖ്യാഥിതി സിറ്റി പൊലീസ്​ കമീഷണർ അജിത്​ കുമാർ സ്ഥാനാരോഹണ ചടങ്ങ്​ ഉദ്​ഘാടനം നിർവഹിച്ചു. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ എന്നിവരാണ്​ സ്ഥാനമേറ്റത്​. പ്രമോദ്​ മുഖ്യ പ്രഭാഷണം നടത്തി. സോൺ പ്രസിഡന്‍റ്​ നിജിൽ നാരായണൻ,  സോൺ വൈസ് പ്രസിഡന്‍റ്​ ജെസിൽ ജയൻ എന്നിവർ പങ്കെടുത്തു.
ജെ.സി.ഐ കാനന്നൂർ പുതിയതായി നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വീട്ടിലേക്കൊരു മരം പുതിയ പദ്ധതിക്ക്​ തുടക്കം കുറിച്ചു. പരിപാടിയിൽ കണ്ണൂർ, കാസർകോട്​, തൃശൂർ ഏരിയകളിലെ ജെ.സി.ഐയുടെ മുഖ്യാതിഥികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!