/
7 മിനിറ്റ് വായിച്ചു

ത്രിദിന തൊഴിൽ മേള

കണ്ണൂർ:-ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 23, 24, 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടക്കും.കസ്റ്റമർ സർവീസ് മാനേജർ/ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനി, പ്രൊജക്ട് മാനേജർ (സിവിൽ), സിവിൽ എഞ്ചിനീയർ, ഇന്റീരിയർ സൈറ്റ് സൂപ്പർവൈസർ, പേഴ്സനൽ അസിസ്റ്റന്റ്, ഓട്ടോകാഡ്, സ്റ്റോർ കീപ്പർ, അക്കൗണ്ടന്റ്, ഫാക്കൽറ്റി (അക്കൗണ്ടിങ്), മൊബൈൽ ടെക്നീഷ്യൻ, സിസിടിവി ഫ്രണ്ട് ഓഫീസിൽ എക്സിക്യൂട്ടീവ്, മാർക്കറ്റിങ് സ്റ്റാഫ്, ഓവർസീസ് കൗൺസിലർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിങ്, മാർകോം എഞ്ചിനീയർ, എച്ച് ആർ, സെയിൽസ് മാനേജർ/എക്സിക്യൂട്ടീവ്, കാഷ്യർ, രജിസ്ട്രേഷൻ എക്സിക്യൂട്ടീവ്, സർവീസ് മാനേജർ, സർവീസ് അഡൈ്വസർ, സർവീസ് ടെക്നീഷ്യൻ, ഡെലിവറി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ എം കോം/ ബി കോം/ എംബിഎ/ ഡിഗ്രി ഇൻ സയൻസ്/ ബിടെക് സിവിൽ, ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് ബിടെക്ക് മെക്കാനിക്കൽ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!