സംയുക്ത കർഷക സമിതി ശനിയാഴ്ച ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശിച്ച വിള സംഭരണം നിയമം വഴി നടപ്പിലാക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക, കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും കാർഷിക കടം കേന്ദ്രം എഴുതി തള്ളുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൽഹി ചലോ സമരത്തിന്‍റെ രണ്ടാം വാർഷിക ദിനമായ ശനിയാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തുക.
ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തെ ഇളക്കി മറിച്ച കർഷക സമരം ആരംഭിച്ചതിന്‍റെ രണ്ടാം വാർഷികമാണ് 2022 നവംബർ 26. ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമാണ് ഡൽഹി കേന്ദ്രീ കരിച്ച് നടന്ന കർഷക സമരം രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ ഈ സമരം. 330 ദിവസക്കാലം നീണ്ട് നിന്നു. സമര വേദിയിൽ 715 കർഷകരുടെ ജീവൻ വെടിഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാ മായി ഒരു പ്രധാന മന്ത്രി ജനങ്ങളോട് മാപ്പിരക്കുന്നത് ലോകം ദർശിച്ചു. എന്നാൽ അന്ന് കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനം കേന്ദ്രസർക്കാർ പാലിക്കുന്നില്ല.
വൈദ്യുതി ഭേദഗതി ബിൽ പാർ ലിമെന്‍റിൽ അവതരിപ്പിക്കില്ല എന്ന വാഗ്ദാനം അദ്ദേഹം കാറ്റിൽ പറത്തി. ഇത്തരമൊരു സാഹചര്യത്തിലാണ് കർഷക സമരത്തിന്‍റെ രണ്ടാം ഘട്ടം എന്ന നിലയിൽ 26 ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ കൺവീനർ എം. പ്രകാശൻ മാസ്റ്റർ, എ. പ്രദീപൻ എന്നിവർ പങ്കെടുത്തു
സംയുക്ത കർഷക സമിതിയുടെ പ്രതിഷേധം ശനിയാഴ്ച
Image Slide 3
Image Slide 3