//
15 മിനിറ്റ് വായിച്ചു

മുൻപ് രണ്ട് വട്ടം കൊലപാതകശ്രമം :മാധ്യമപ്രവർത്തകയുടെ മരണത്തിൽ ഭർത്താവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

ബംഗ്ലൂരു: റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. അനീഷിന്‍റെ ബെംഗ്ലൂരുവിലെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ വച്ച് മുന്‍പ് അനീഷ് ശ്രുതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് ഫ്ലാറ്റില്‍ വച്ചാണ് രണ്ട് തവണ അനീഷ്, ശ്രുതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രുതിയെ കരച്ചില്‍ കേട്ടെത്തിയ സുരക്ഷാജീവനക്കാരും അയല്‍ക്കാരുമാണ് അന്ന് രക്ഷപ്പെടുത്തിയത്. ബെംഗ്ലൂരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ചയാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിന് രണ്ട് ദിവസം മുന്‍പേ ഭര്‍ത്താവ് അനീഷ് കോറോത്ത് ബെംഗ്ലൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പോയിരുന്നു.മൈസൂരുവില്‍ ഒരു സുഹൃത്തിന്‍റെ വസതിയിലെത്തിയിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് പോയത്.ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. എവിടെയാണെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം കണ്ണൂർ തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്.

വിശാഖപട്ടണത്തേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്ന് ബെംഗ്ലൂരു പൊലീസ് ആന്ധ്രയിലെത്തി തെരച്ചില്‍ നടത്തി. ഭര്‍തൃപീഡനം ആത്മഹത്യയിലേക്ക് വഴിവച്ചെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രുതിയെ അനീഷ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശ്രുതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഫ്ലാറ്റില്‍ നിന്ന് ഓഫീസിലേക്ക് പോകുന്ന വഴി ശ്രുതിയെ അനീഷ് പിന്തുടര്‍ന്നിരുന്നു. ഫ്ലാറ്റില്‍ നിന്ന് ദിവസവും ബഹളം കേള്‍ക്കാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ശ്രുതിയുടെ ശമ്പളം വീട്ടുകാര്‍ക്ക് നല്‍കുന്നത് അനീഷ് എതിര്‍ത്തിരുന്നു. ശ്രുതി എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഫ്ലാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അനീഷിന്‍റെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഒന്നില്‍ ശ്രുതി എഴുതിയിട്ടുണ്ട്.റോയിട്ടേഴ്സിലെ ശ്രുതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണക്കുറ്റത്തിനുള്ള 306, ഗാര്‍ഹിപീഡനത്തിനുള്ള 498 എ വകുപ്പുകളിലാണ് അനീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!