ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിന അസംബ്ലിയിൽ പ്രധാനാധ്യാപകൻ കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പി പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ചന്ദ്രനിൽ കാലുകുത്തിയ രംഗം വിദ്യാർത്ഥികൾ ആവിഷ്കരിച്ചു.
ചാന്ദ്രദിന പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികളയായ അഡ്നാനും അനുലക്ഷ്മിയും ചാന്ദ്ര ദൗത്യത്തിന്റെ വിശേഷങ്ങൾ ഉൾക്കൊള്ളുന്ന വാർത്ത കുട്ടികൾക്കായി റിപ്പോർട്ട് ചെയ്തു. ബഹിരകാശ സഞ്ചാരികളായി വിദ്യാർത്ഥികളയായ അനുനന്ദും അർജ്ജുനും കുട്ടികൾക്കിടയിലെത്തിയത് ആകാംക്ഷ പടർത്തി .മോഡൽ നിർമ്മാണം ചിത്രപ്രദർശനം എന്നിവയും ഉണ്ടായിരുന്നു. ചാന്ദ്രദിന സന്ദേശം മറ്റൊരു വിദ്യാർത്ഥി അമൽ സുഹറ നൽകി.പിടിഎ വൈസ് പ്രസിഡണ്ട് കെ സുനിൽ, ടി ജിജില്‍ എന്നിവർ സംസാരിച്ചു. എസ് തുളസി ഭായി സ്വാഗതവും ടിപി വിനോദ്കുമാർ നന്ദിയും പറഞ്ഞു.