/
5 മിനിറ്റ് വായിച്ചു

കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍ 🛰️ മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരം

ബംഗളൂരു | സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐ എസ് ആര്‍ ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.

ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിച്ചു. ഭൂമിക്കും സൂര്യനും ഇടയിലെ ഒന്നാം ലെഗ്രാഞ്ച് ഒന്ന് എന്ന ലക്ഷ്യത്തിൽ എത്താന്‍ ഇനി രണ്ടു വട്ടം കൂടി ഭ്രമണപഥ മാറ്റം നടത്തണം.

അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കും. ഒന്നാം ലെഗ്രാഞ്ച് പോയിന്റിലെത്താന്‍ വേണ്ടത് 125 ദിവസമാണ്.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ നിന്നാണ് പേടകം സൂര്യനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കുക. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകര്‍ഷണ പരിധിയില്‍ പെടാത്ത മേഖലയാണിത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version