കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. കെ. സുധാകരനെതിരേ ഇല്ലാത്ത പ്രചാരണങ്ങള്‍ നടത്തി എതിരാളികളെ കൊണ്ട് വ്യാജപരാതികളുണ്ടാക്കി അതിന്റെ മറപറ്റി കേസെടുക്കുന്ന ഭരണകൂട ഭീകരത തുറന്നു കാട്ടാന്‍ ശക്തമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും.
ഈ മാസം 30ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ കെ സുധാകരനും മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയും പ്രസംഗിക്കും. ജൂലൈ ഒന്നിന് മണ്ഡലം കേന്ദ്രങ്ങളില്‍ കെ സുധാകരന് ഐക്യദാര്‍ഢ്യവുമായി പന്തംകൊളുത്തി പ്രകടനം നടക്കും. ജൂലൈ നാലിന് കെ.സുധാകരനെതിരേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും കള്ളക്കേസെടുക്കുന്ന പിണറായി വിജയന്റെ പോലീസ് സംവിധാനത്തിനെതിരേ എസ് പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു.സിപിഎം ക്രിമിനലുകള്‍ കായികമായി ഇല്ലാതാക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടിടത്താണ് കെ.സുധാകരനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ അധികാരത്തിന്റെ മറവില്‍ കള്ളക്കേസുകളുടെ പരമ്പര സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ജൂൺ 30ന് സ്‌റ്റേഡിയം കോര്‍ണറില്‍ രാഷ്ട്രീയ വിശദീകരണ യോഗം ജൂലൈ നാലിന് എസ് പി ഓഫീസ് മാര്‍ച്ച്
