പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ പറയുന്നത്. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ വിമോചന സമരം ഉണ്ടാകുമെന്നും കെ. സുധാകരൻ മുന്നറിയിപ്പ് നൽകി. അഴിമതിയുടെ മുഖമായി പിണറായിയുടെ സർക്കാർ മാറിയെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ് കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച് കെ. സുധാകരൻ
