///
8 മിനിറ്റ് വായിച്ചു

മലയാള മാസം ഒന്നിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം;കരുണാകരൻ ശൈലി പിന്തുടരാന്‍ രമേശ് ചെന്നിത്തല

ഇനി മുതല്‍ എ‍ല്ലാ  മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനൊരുങ്ങി മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല . ലീഡര്‍ കെ കരുണാകരൻറെ  പാത പിന്തുടര്‍ന്നാണ്  ഗുരൂവായൂര്‍ ക്ഷേത്രദര്‍ശനം പതിവാക്കുന്നതെന്ന്   രമേശ് ചെന്നിത്തല  പറയുന്നത്.കെ കരുണാകരന്‍ എത്ര തിരക്കുണ്ടെങ്കിലും എല്ലാ മലയാള മാസം ഒന്നാം തിയതിയും ഗുരുവായൂരിലെത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആ പതിവ് പിന്തുടരനാണ് ശ്രമം. ഭഗവത് സന്നിധിയില്‍ എല്ലാ ദുഖങ്ങളും ഇറക്കി വക്കാനാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രമേശ് ചെന്നിത്തല ഗുരുവൂയര്‍ ക്ഷേത്രത്തില്‍ ഇടക്കൊക്കെ ദര്‍ശനം നടത്താൻ എത്താറുണ്ട്. എന്നാല്‍ അതൊരു പതിവല്ല.ഇനി മുതല്‍ ഇടക്കൊക്കെ എന്നത് മാറ്റി പതിവായി എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ  കണ്ട് തൊഴാനാണ് മുൻ പ്രതിപക്ഷ നേതാവിൻറെ തീരുമാനം. മീനമാസം ഒന്നാം തീയതിയായ ഇന്ന് നടത്തിയ ക്ഷേത്ര ദര്ശനം ഇതിൻറെ തുടക്കമായി.മുഖ്യമന്ത്രി പദം എന്ന മോഹത്തോടെയാണ് ചെന്നിത്തല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  മത്സരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമായി. ഇനി രക്ഷ തൻറെ രാഷ്ട്രീയ ഗുരു ലീഡറുടെ ശൈലിയാണെന്ന് ചെന്നിത്തല കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ്  എത്ര തിരക്കാണെങ്കിലും  എല്ലാ മലയാള മാസവും ഒന്നാം തീയതി കണ്ണനെ കണ്ട്തൊഴുന്ന കരുണാകരൻ ശൈലി ചെന്നിത്തല കടമെടുക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!