//
6 മിനിറ്റ് വായിച്ചു

‘പാലം യുഡിഎഫ് കാലത്ത് തകര്‍ന്നാല്‍ മന്ത്രി ഉത്തരവാദി;എല്‍ഡിഎഫ് കാലത്തെങ്കിൽ ഹൈഡ്രോളിക് ജാക്കി’; കെ. മുരളീധരന്‍

കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ.മുരളീധരന്‍ എം.പി. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകര്‍ന്നിരുന്നതെങ്കില്‍ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നു. യുഡിഎഫ് കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍ഡിഎഫ് കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്നും മുരളീധരന്‍ പരിഹസിച്ചു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പരാമര്‍ശം പിന്‍വലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമാനരീതിയില്‍ അധിക്ഷേപം നടത്തിയ എം.വി. ജയരാജനെതിരേ കേസില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.വികസനം ചര്‍ച്ച ചെയ്താല്‍ സിപിഎമ്മിന്റെ പൊള്ളത്തരം പുറത്തുവരും. കെ-റെയില്‍ നടപ്പാക്കുമെന്ന് പറയുമ്പോള്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!