രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ലെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റാണ് സുരേഷ്.
‘സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന അപേക്ഷയുമായാണ് സമീപിച്ചത്. പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു’, സുധാകരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാന്‍ ചാനലില്‍ കണ്ടത്.
പക്ഷെ മുന്‍പേ കണ്ട പല പ്രവര്‍ത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുന്‍പരിചയം ഇല്ലാത്തവര്‍ പോലും ‘അയാള്‍ക്കെതിരെ നടപടി എടുക്കരുതെന്ന’ അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തില്‍ എനിക്കേറെ സന്തോഷം തോന്നിപ്പോയി.
ഈ വലിയ കോണ്‍ഗ്രസ് കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്‌നമായി കണ്ട് ഇടപെടുന്നവര്‍ ഈ പാര്‍ട്ടിയുടെ പുണ്യമാണ്.പ്രവര്‍ത്തകരെ കേള്‍ക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാര്‍ട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉറപ്പ് തരുന്നു.