ലൈഫ് മിഷന് കോഴ ഇടപാടില്‍ എം ശിവശങ്കറിന്റെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. അന്വേഷണം തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തി. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല.അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. കണക്ക് കാണിക്കാത്ത എല്ലായിടത്തും പരിശോധന നടത്തും. കേന്ദ്ര ഭരണ പ്രദേശമായി ഏതു സ്ഥലത്തേയും മാറ്റമെന്നു കോടതി ഉത്തരവുണ്ട്. അതൊക്കെ തീരുമാനിക്കാൻ കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.