/
7 മിനിറ്റ് വായിച്ചു

കെ സുരേന്ദ്രൻ അവിസ്മരണീയ വ്യക്തിത്വം : അഡ്വ സോണി സെബാസ്റ്റ്യൻ

കണ്ണൂർ ജില്ലയിലെ ജനാതിപത്യചേരിക്കും , തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനും നിസ്തുലമായ സംഭാവന ചെയ്ത അവിസ്മരണീയ വ്യക്തിത്വമാണ് കെ സുരേന്ദ്രൻ എന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ .സോണി സെബാസ്റ്റ്യൻ പറഞ്ഞു . മുൻ ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . നേതാക്കളായ അഡ്വ ടി ഒ മോഹനൻ , ചന്ദ്രൻ തില്ലങ്കേരി ,പി ടി മാത്യു,കെ സി മുഹമ്മദ് ഫൈസൽ ,മുഹമ്മദ്‌ ബ്ലാത്തൂർ ,കെ പ്രമോദ് , എം പി ഉണ്ണികൃഷ്ണൻ ,വി വി പുരുഷോത്തമൻ , രാജീവൻ എളയാവൂർ ,റിജിൽ മാകുറ്റി , അമൃത രാമകൃഷ്ണൻ ,പി മുഹമ്മദ് ഷമ്മാസ് ,രജനി രമാനന്ദ് , ശ്രീജ മഠത്തിൽ ,രജിത്ത് നാറാത്ത് ,സുരേഷ് ബാബു എളയാവൂർ ,അഡ്വ റഷീദ് കവ്വായി ,എം കെ മോഹനൻ ,കെ സി ഗണേശൻ ,ബിജു ഉമ്മർ ,വി പി അബ്ദുൽ റഷീദ് , ഡോ: ജോസ് ജോർജ്ജ് പ്ലാന്തോട്ടം , എം പി വേലായുധൻ ,ടി ജയകൃഷ്ണൻ ,അജിത്ത് മാട്ടൂൽ,പി മാധവൻ മാസ്റ്റർ ,സി വി സന്തോഷ് ,രാജീവൻ കപ്പച്ചേരി , സി ടി ഗിരിജ ,കൂക്കിരി രാജേഷ് ,കായക്കൽ രാഹുൽ , കല്ലിക്കോടൻ രാഗേഷ് , വി സി പ്രസാദ് , തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!