ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ ട്രാക്കിൽ വീണ കൈരളി ന്യൂസ് ചാനൽ ലേഖകൻ സിദ്ധാര്‍ത്ഥിനെ ഗുരുതരമായ പരിക്കുകളോടെ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുകാലുകളും അരക്കുതഴെ വച്ച് അറ്റുപോയ നിലയിലാണ് സിദ്ധാര്‍ത്ഥിനെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് സംഭവമറിഞ്ഞയുടൻ ഹോസ്പിറ്റലിൽ എത്തിയ സൂറത്ത് കേരള സമാജം ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ നിന്നും ദൽഹിയിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുകയായിരുന്നു സിദ്ധാര്‍ത്ഥ്. രക്തമൊഴുക്ക് പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കാല് മുട്ടിന് മുകളിൽ വച്ചും ഒന്ന് താഴെ വച്ചും മുറിച്ചു നീക്കിയാൽ ജീവൻ രക്ഷപെടുമെന്നാണ് ഡോക്ടർ മാർ പറയുന്നത്. വെള്ളം വാങ്ങാൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതും,ട്രെയിൻ വിട്ടത് കൊണ്ടു ഓടി കയറിയതാണ്. സിദ്ധാർഥ് തന്നെയാണ് അപകടം പറ്റിയ വിവരം അമ്മയെ വിളിച്ചു അറിയിച്ചത്.