പിലാത്തറ : കൈതപ്രം ഗ്രാമത്തിന് അഭിമാനമേകി ദേശീയ അംഗീകാര മികവുമായി യുവ സംവിധായകൻ.സന്തോഷ് കൈതപ്രം എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് മാടയാണ് മികച്ച തുളു സിനിമയ്ക്കുള്ള (ജീട്ടിജ്) സംവിധാനം ചെയ്ത് ദേശീയാംഗീകാരം നേടിയത്.അരുൺ റായ് തോഡർ നിർമ്മിച്ച് സന്തോഷ് മാട സംവിധാനം ചെയ്ത് നവീൻ ഡി. പാഡിലിൽ നായകനായി അഭിനയിച്ച ചിത്രമാണ് ‘ജീട്ടിഗെ’. കോവിഡ് പാൻഡെമിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. ഒരു ദൈവാരാധന പാതിരി (ആത്മാവിനെ ആരാധിക്കുന്നയാൾ) തന്റെ മകന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട കാരണം എവിടെയോ കുടുങ്ങിപ്പോയ കപ്പലിലാണ് മകനുള്ളത്. അധികം പണം ലഭിക്കാത്തതിനാൽ പാരമ്പര്യം ഏറെക്കുറെ ഉപേക്ഷിച്ച കൊരഗ ആത്മാവിന്റെ ആരാധകനായ തനിയപ്പ (നവീൻ ഡി. പാഡിൽ), തന്റെ മകന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിച്ച് കോല കാട്ടുവിക്കിലേക്ക് (ആരാധക വേഷം) മടങ്ങുന്നു.
സന്തോഷിന്റെ പേരിലെ പ്രസിദ്ധമായ സ്ഥലനാമത്തിലുമുണ്ട് കാര്യം. മലയാളത്തിന്റെ സ്വന്തം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മരുമകനാണ് സന്തോഷ്. കൈതപ്രം എടക്കാടില്ലത്ത് ശംഭു നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം നിർവഹിച്ചത്. ശശിരാജ് കാവൂർ തിരക്കഥയും സാക്‌സഫോൺ ജയറാം സംഗീതവും ഉണ്ണി മടവൂർ ഛായാഗ്രഹണവും നിർവ്വഹിച്ചു.അവാർഡ് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു എന്ന് സന്തോഷ്.