/
5 മിനിറ്റ് വായിച്ചു

കല്ലുവാതുക്കല്‍ മദ്യദുരന്തം: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍  കോടതി ശിക്ഷിച്ച മണിച്ചന്‌ 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.  31 പേര്‍ മരിച്ച മദ്യദുരന്ത കേസിലെ പ്രതിയാണ്.  2000 ഒക്ടോബര്‍  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു , ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം.മണിച്ചനും കൂട്ടു പ്രതികളും  ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!