//
3 മിനിറ്റ് വായിച്ചു

നിർമാണത്തൊഴിലാളി കാറിടിച്ച് മരിച്ചു

കണ്ണൂർ:ദേശീയപാതയിൽ കാൽനടയാത്രക്കാരനായ നിർമ്മാണ തൊഴിലാളി കാർ ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് മിൽമ റോഡിന് സമീപം താമസിക്കുന്ന പരേതനായ കൃഷ്ണൻ- രാധ ദമ്പതികളുടെ മകൻ കൂവഹൗസിൽ വിനോദ് (46) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10.30 മണിയോടെ ദേശീയ പാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. ഓടി കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടൻ കണ്ണൂർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സക്കിടെ രാത്രി 12 മണിയോടെ മരണപ്പെട്ടു.ഭാര്യ: സൗമ്യ, മക്കൾ: അഷിത, അനുഷ്ക (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: അനിത, സുജാത. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!