കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സെമിനാറും സാംസ്കാരിക സായാഹ്നവും നടത്തും.ഡിസംബർ ഒമ്പതിന് കണ്ണൂർ മാസ്കോട്ട് പാരഡൈസിലാണ് പരിപാടികൾ. പരിപാടികളുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം മാസ്കോട്ട് പാരഡെസിൽ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. പരിപാടികളുടെ കരട് രൂപം സി. ജയചന്ദ്രൻ അവതരിപ്പിച്ചു. കിയാൽ സീനിയർ മാനേജർ അജയകുമാർ ഭാവിസാധ്യതകളുടെ അവലോകനം നടത്തി. വെയ്ക്ക് സ്ഥാപക പ്രസിഡന്റ് അബ്ദുൽ ഖാദർ പനക്കാട്, ടി.വി. മധുകുമാർ, എം.പി. മുരളി, സി.എ. അജീർ, യു. ബാബു ഗോപിനാഥ്, താജുദ്ദീൻ മട്ടന്നൂർ, ജിഗേഷ് നാരായണൻ, ഷൈജു നംബ്രോൻ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ചെയർമാനായി കിയാൽ എംഡി വി. വേണുവിനെയും ജനറൽ കൺവീനറായി കണ്ണൂർ ഡവലപ്പ്മെന്റ് ഫോറം കോ-ഓർഡിനേറ്റർ സി. ജയചന്ദ്രൻ, ജിഗേഷ് നാരായണൻ, ഷൈജു നംബ്രോൻ എന്നിവരെയും ട്രഷററായി മഹേഷ് മാറോളിയെയും തെരഞ്ഞെടുത്തു