/
6 മിനിറ്റ് വായിച്ചു

കണ്ണൂരിൽ ഹൃദയാരോഗ്യ മെഡിക്കൽ ക്യാമ്പ്

റോട്ടറി കാനനൂരും ആസ്റ്റർ മിംസും സംയുക്തമായി നടത്തുന്ന – ഗിഫ്റ്റ് ഓഫ് ലൈഫ് ‘ പദ്ധതിയിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് ഐ എം എ ഹാളിൽ ഒക്ടോബർ 15 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജന്മനാലുള്ള ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ദുർബലരായ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഹൃദയാരോഗ്യ രംഗത്ത് വൈദഗ്‌ധ്യമുള്ള ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടർമാരാണ് ക്യാമ്പിൽ പരിശോധന നടത്തുന്നത്. വിദഗ്ധ പരിശോധനയെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുവാനാഗ്രമുള്ളവർ സുനിൽ കണാരൻ (+919048293734)

ഡോ: കെ.കെ. രാമചന്ദ്രൻ (+91 94471 02199)

ഡോ: വി. സുരേഷ് (+91 94465 39750)

ഡോ: രാജ്മോഹൻ (+91 94474 58055)

ഇവരിൽ ആരെയെങ്കിലും ഫോണിലോ വാട്ട്സപ്പിലോ ബന്ധപ്പെടേണ്ടതാണ്. റോട്ടറി ഇന്റർനാഷണലിന് കീഴിലുള്ള മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആഗോള ഗ്രാന്റ് പദ്ധതി വഴി നടത്തുന്ന ശസ്ത്രകിയ തികച്ചും സൗജന്യമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!