//
8 മിനിറ്റ് വായിച്ചു

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

ബട്ടണ്‍ ബാറ്ററി വിഴുങ്ങിയ ഒരു വയസ്സു മാത്രം പ്രായമായ കുഞ്ഞിൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രക്ഷപ്പെടുത്തി.

കണ്ണൂര്‍ : വാച്ചിലും മറ്റും ഉപയോഗിക്കുന്ന ചെറിയ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ ഒരു വയസ്സുകാരൻെറ ജീവന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ രക്ഷപ്പെടുത്തി. അതീവ സങ്കീര്‍ണ്ണമായ സാഹചര്യത്തെ അതിജീവിക്കുവാന്‍ പീഡിയാട്രിക് ഈസോഫാഗോസ്‌കോപ്പി എന്ന പ്രൊസീജ്യര്‍ ആണ് ഉപയോഗപ്പെടുത്തിയത്.ആസ്റ്റര്‍ മിംസിലെ ഗാസ്ട്രോഎന്ററോളജി വിഭാഗം ഡോ.സാബു, ഡോ. ജസീം അൻസാരി ഇ.എന്‍.ടി വിഭാഗത്തിലെ കണ്‍സല്‍ട്ടൻറ്  ഡോ. അക്ഷയ്‌ ജനറൽ സർജറി വിഭാഗം ഡോ. മിഥുൻ ബെഞ്ചമിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജീവന്‍ രക്ഷപ്പെടുത്തിയത്.

ചെറിയ പ്രായത്തിലുള്ള കുട്ടികൾ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലെത്തുന്ന സാഹചര്യത്തെ അഭിമുഖീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ അന്യവസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി ബാറ്ററിയിലെ ലെഡും മറ്റും പുറത്ത് വന്നാല്‍ അത് കുഞ്ഞിന്റെ ജീവനെ അതീവ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഈ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് പീഡിയാട്രിക് ഈസോഫാഗോസ്‌കോപ്പി ഉപയോഗപ്പെടുത്തി ചികിത്സ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് കുഞ്ഞിൻെറ ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചതെന്ന് ഡോ. അക്ഷയ് പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!