കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചു.
കണ്ണൂര്‍ : കായികമേഖലയില്‍ നിന്ന് സംഭവിക്കുന്ന പരിക്കുകളെ ശാസ്ത്രീയമായി സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുവേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സംഘടിപ്പിച്ച ‘കാസികോണ്‍ 2024 ‘ (കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024) സമാപിച്ചു. കായിക പരിശീലനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന വിവിധ തരം പരിക്കുകളെയും അനുബന്ധമായ ചികിത്സാ രീതികളെയും സംബന്ധിച്ച വിശദമായ ക്ലാസ്സുകള്‍ക്ക് സ്‌പോര്‍ട്‌സ് ഇഞ്ചുറി മാനേജ്‌മെന്റില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാര്‍ നേതൃത്വം വഹിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓര്‍ത്തോപീഡിക് ഡോക്ടര്‍മാര്‍, കായിക പരിശീലകര്‍, കായികാദ്ധ്യാപകര്‍, ഫിസിയോതെറാപ്പിസ്റ്റുമാര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. തലശ്ശേരി സബ് കളക്ടര്‍ ശ്രീ. സന്ദീപ് കുമാര്‍ ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ഡോ. നാരായണ പ്രസാദ് (ഓര്‍ത്തോപീഡിക്, റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം മേധാവി) അദ്ധ്യക്ഷത വഹിച്ചു. ഡോ. മുരളിഗോപാല്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് ജനറല്‍ മെഡിസിന്‍ വിഭാഗം), ഡോ. എ ജെ ഷരീഫ് (പ്രസിഡണ്ട്, കണ്ണൂര്‍ ഓര്‍ത്തോ സൊസൈറ്റി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്രീ. വിവിന്‍ ജോര്‍ജ്ജ് സ്വാഗതയും ഡോ. ശ്രീഹരി സി കെ (സ്പോർട്സ് മെഡിസിൻ & ആർത്രോസ്കോപിക് സർജൻ )നന്ദിയും പറഞ്ഞു.