വയനാട് ദുരിത ബാധിതർക്ക് ആശ്വാസമേകാൻ അവശ്യ സാധനങ്ങൾ ശേഖരിച്ച് നൽകാൻ കണ്ണൂർ കോർപ്പറേഷൻ. മേയറുടെ നേതൃത്വത്തിലുള്ള സംഘം കടകളിൽ കയറി സാധനങ്ങൾ ശേഖരിച്ചു. ശേഖരിക്കുന്ന വസ്തുക്കൾ നാളെ തന്നെ ജില്ലാ അധികാരികൾക്ക് കൈമാറുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. സാധനങ്ങൾ ശേഖരിക്കുന്നതിന് കോർപ്പറേഷൻ ഓഫീസിൽ പ്രത്യേക കലക്ഷൻ പോയിൻ്റ് ആരംഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും അവശ്യ സാധനങ്ങൾ കലക്ഷൻ പോയിൻ്റിൽ ഏൽപിക്കാവുന്നതാണെന്ന് മേയർ അറിയിച്ചു.
മേയർക്കൊപ്പം ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ പി.ഷമീമ ടീച്ചർ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ സാബിറ ടീച്ചർ, ഓഫീസ് ജീവനക്കാരായ പി.കൃഷ്ണൻ, സി.എച്ച് ജുനൈബ്, അനസ്, ആഷിബ്, നവാസ്, ആരവ്, അസീം , ഖാലിദ്, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.