കണ്ണൂർ :കേന്ദ്ര ടൂറിസം മന്ത്രാലയം സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ 2 നു രാവിലെ 9.30 ന് അഴീക്കോട് ചാൽ ബീച്ചിൽ വെച്ച് നടക്കും.ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ടൂറിസം മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള “ട്രാവൽ ഫോർ ലൈഫ് ” ന്റെ പ്രമോഷൻ ക്യാമ്പയിൻ ഇതോടനുബന്ധിച്ച് നടക്കും.
ടൂറിസം സംരംഭകർ,സ്കൂൾ കോളേജ് വിദ്യാർത്ഥികൾ,ടൂറിസം ക്ലബ്ബ് അംഗങ്ങൾ ,കുടുംബശ്രീ പ്രവർത്തകർ,എൻഎസ്എസ് വളണ്ടിയർമാർ,എൻസിസി കേഡറ്റുകൾ ,സ്റ്റുഡന്റ് പോലീസ്,വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത് .
പങ്കെടുക്കുന്നവർക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
04972706336, 9447564545, 8590855255.
ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള പരിപാടി
Image Slide 3
Image Slide 3