4 മിനിറ്റ് വായിച്ചു

കണ്ണൂർ ദസറ 2024; ലോഗോ പ്രകാശനം നടന്നു

കണ്ണൂർ ദസറ 2024 ൻ്റെ ലോഗോ പ്രകാശനവും പ്രോഗ്രാം റിലീസിംഗും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പ്രകൃതി പരിസ്ഥിതി സംരക്ഷണം മാനദണ്ഡമാക്കി ക്ഷണിച്ച തലവാചകത്തിന് അനുസൃതമായ ലോഗോയാണ് തയ്യാറാക്കിയത്. ഇതോടൊപ്പം 9 ദിവസങ്ങളിലായി നടക്കുന്ന മെഗാ ഇവൻ്റുകളടക്കമുള്ള പ്രോഗ്രാമുകളുടെ റിലീസിംഗും മേയർ നിർവഹിച്ചു.ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഷമീമ ടീച്ചർ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്‌ദീൻ , സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, എൻ. ഉഷ , സാബിറ ടീച്ചർ, കെ സി രാജൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, അഡ്വ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!