കണ്ണൂർ: ഒൻപതു ദിവസമായി കണ്ണൂരിൽ കോർപറേഷൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ എൻ എ ഖാദർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വേദിയിൽ ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.തുടർന്ന് താളം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്ത് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ഇ പി ശിവാനി അവതരിപ്പിക്കുന്ന കുച്ചിപ്പുടി, പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.