/
3 മിനിറ്റ് വായിച്ചു

“പാമ്പുകടിയേറ്റയാൾ അധിക ധനസഹായം കൈപ്പറ്റി”; വനം വകുപ്പിന്റെ പരാതിയിൽ കേസ് |

പയ്യന്നൂർ: പാമ്പുകടിയേറ്റവർക്കുള്ള ധനസഹായ തുകയിൽ അധികം കൈപ്പറ്റിയിട്ടും തിരിച്ചടച്ചില്ലെന്ന വനം വകുപ്പിന്റെ പരാതിയിൽ മധ്യവയസ്കനെതിരെ കേസ്. ചെറുതാഴം ശ്രീസ്ഥയിലെ കെ.വി. രവീന്ദ്രനെ(55)തിരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വി. രതീശന്റെ പരാതിയില്‍ പരിയാരം പൊലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനിടെ തുകയില്‍ പിശകുപറ്റിയതായും തെറ്റു മനസ്സിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ചെന്നും പരാതിയിൽ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!