മൂന്നാംപാലം പൊളിച്ചുമാറ്റൽ പ്രവൃത്തി തുടങ്ങി, ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു.ഇന്നു രാവിലെ പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി.തുടർന്ന് ജെസിബി ഉപയോഗിച്ച് കുത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു മാറ്റാൻ ആരംഭിച്ചു.