/
18 മിനിറ്റ് വായിച്ചു

കണ്ണൂരിൽ മെമു പ്രയാണമാരംഭിച്ചു, കേക്ക് മുറിച്ചും മധുരം വിളമ്പിയും ചമയിച്ചും യാത്രക്കാർ

കണ്ണൂര്‍ :വടക്കെ മലബാറിന്റെ യാത്രാദുരിതത്തിന് ആശ്വാസമേകി കൊണ്ടു മെമു പ്രയാണമാരംഭിച്ചു. പതിറ്റാണ്ടുകള്‍ പിന്നിട്ട യാത്രക്കാരുടെ ആവശ്യം റെയില്‍വേ അധികൃതര്‍ അംഗീകരിച്ചത് യാഥാര്‍ത്ഥ്യമായപ്പോള്‍ കണ്ണുര്‍ റെയില്‍വെ സ്റ്റേഷനില്‍ റിപ്പബ്‌ളിക്ക് ദിനത്തില്‍. ആഹ്‌ളാദം തിരതല്ലി. യാത്രക്കാരുടെ ആര്‍പ്പുവിളികളോടെ കണ്ണൂരില്‍ ഉത്സവാന്തരീക്ഷത്തിലാണ് മെമു പ്രയാണമാരംഭിച്ചത്.കണ്ണൂരിലെ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു മെമു സര്‍വീസ് മംഗ്‌ളൂരിലെക്ക് സര്‍വീസ് നടത്തുകയന്നെത്.കണ്ണൂര്‍ – മംഗ്‌ളൂര് മെമു സര്‍വീസ്.റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്ണുരില്‍ നിന്നും പുറപ്പെടുന്ന മെമു ട്രെയിന്‍ സര്‍വീസിന് യാത്രാമംഗളം നേര്‍ന്നു. വലിയ കേക്കുമുറിച്ചു മധുരം വിളമ്ബിയും ബലൂണ്‍, റിബണ്‍ എന്നിവ കൊണ്ട് അലങ്കരിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.മെമു ലോക്കോ പൈലറ്റ് മാര്‍ ,ആദ്യ യാത്രക്കാര്‍ എന്നിവര്‍ക്ക് മധുരം വിളമ്ബി. കണ്ണൂരിലെ നിരവധിയാളുകള്‍ ആദ്യ യാത്രയില്‍ പങ്കെടുക്കാനെത്തിയിരുന്നു. നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ റഷീദ് കവ്വായി, ഭാരവാഹികളായ ദിനു മൊട്ടമ്മല്‍, ആര്‍ ടിസ്റ്റ് ശശികല, ബി.ജെപി നേതാക്കളായ , ബിജു ഏളക്കുഴി അര്‍ച്ചനാ വണ്ടിച്ചാല്‍ ,കെ.രതീഷ് തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

കണ്ണൂര്‍ സ്റ്റേഷന്‍ മാനേജര്‍ എസ്.സതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് കൃത്യം 7.40 ന് തന്നെ മെമു മംഗളുരിലേക്ക് പ്രയാണമാരംഭിച്ചത്.നേരത്തെ ഇതേ സമയത്ത് സര്‍വീസ് നടത്തിയിരുന്ന ചെറുവത്തൂര്‍ പാസഞ്ചറിന്റെ സമയത്താണ് മെമു സര്‍വീസ് നടത്തുന്നത്. എന്നാല്‍ ലോക്കല്‍ ട്രെയിനിനെക്കാള്‍ വൃത്തിയും വെടിപ്പും യാത്രക്കാരെ’ കൂടുതല്‍ വഹിക്കാവുന്ന അത്യാധുനിക ട്രെയിനാണ് മെമു ‘എക്സ്‌പ്രസ് നിരക്കു നല്‍കിയാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.
രാവിലെ 7.40 ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട മെമു രാവിലെ 10.55 ന് മംഗ്ളൂരുവിലെത്തും. വൈകിട്ട് 5.05 ന് മംഗ്ളൂരിവില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.40 ന് കണ്ണൂരിലെത്തുന്ന തരത്തിലാണ് സമയക്രമം. കാസര്‍ഗോഡ് മംഗലാപുരം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ സഹായകരമാവുന്ന മെമുവില്‍ 1000 സീറ്റുകളുണ്ട്. 3600 ഓളം യാത്രക്കാരെ കയറ്റാനുള്ള ശേഷിയുണ്ടെന്ന് റെയില്‍വെ പാലക്കാട്ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.നേരത്തെ മംഗലാപുരത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ചെറുവത്തൂര്‍ പാസഞ്ചര്‍ വണ്ടിക്ക് പകരമായാണ് മെമു ആരംഭിക്കുന്നത്. എകസ്പ്രസ് ടെയിനിന്റെ ചാര്‍ജ്ജ് ഈടാക്കുന്ന ഈ ട്രെയിനില്‍ റിസര്‍വേഷനില്ല. എന്നാല്‍ സീസണ്‍ ടിക്കറ്റുകാര്‍ക്ക് സാധാരണപോലെ യാത്ര ചെയ്യാം. പാസഞ്ചര്‍ നിര്‍ത്തിയിരുന്ന എല്ലാ സ്റ്റേഷനിലും മെമു നിര്‍ത്തും.എന്നാല്‍ മെമു സര്‍വീസിനോടൊപ്പം തന്നെ പാസഞ്ചര്‍ മറ്റൊരു സമയത്ത് സര്‍വീസ് നടത്തണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ. ആര്‍ടിസ്റ്റ് ശശികല പറഞ്ഞു. കണ്ണൂരു മുതല്‍ കാസര്‍കോട് വരെ വിവിധ സ്റ്റേഷനുകളില്‍ മെമുവിന് സ്വീകരണമൊരുക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!