//
3 മിനിറ്റ് വായിച്ചു

കണ്ണൂർ ആറളത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി,  മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ  എന്നിവരെയാണ് കാണാതായത്. ജൂലായ് 9 മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ആറളം പൊലീസ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!