കണ്ണൂര്‍ : കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം മദ്ധ്യവയസ്കന്റെ പണവും മൊബൈല്‍ ഫോണും കവർന്ന പ്രതികളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.അത്താഴക്കുന്നിലെ പല്ലന്‍ നസീര്‍ എന്ന കെ.പി.നസീര്‍ (39), കാടാച്ചിറയിലെ മാക്കുന്നത്ത് ചാല്‍ ഹൗസില്‍ മുബഷീര്‍ (29) കക്കാട് കോവ പ്രത്തെ നവാസ് മന്‍സിലില്‍ മുജീബ് (33) എന്നിവരെയാണ് സി.ഐ.ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.ഇന്നലെ വൈകുന്നേരം 4 മണിയോടെ പഴയ ബസ്സ് സ്റ്റാന്റിനടുത്തു കൂടി നടന്നു പോവുകയായിരുന്ന വളപട്ടണത്തെ സി.സി.മുഹമ്മദ് അലിയുടെ 11000 രൂപയടങ്ങിയ പേഴ്സും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിപ്പറിക്കയായിരുന്നു. ഭാര്യയുടെ ചികിത്സക്കായി പണം സംഘടിപ്പിച്ച് പോവുകയായിരുന്നു മുഹമ്മദലി .ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നുള്ള തിരച്ചിലിലാണ് പ്രതികള്‍ രാത്രിയോടെ കുടുങ്ങിയത്. ഇവരില്‍ നിന്ന് നഷ്ടപ്പെട്ട പണത്തില്‍ നിന്നും 6000 രൂപ പോലീസ്കണ്ടെത്തി. നിരവധി കവര്‍ച്ചാ – പിടിച്ചു പറി കേസുകളില്‍ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ നഗരത്തിൽ വഴിയാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവർന്ന 3 പേർ അറസ്റ്റിൽ
