കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ 25 വരെ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കാനറാ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പി.സന്തോഷ് കുമാർ എംപി പ്രകാശനം നിർവഹിച്ചു. കാനറാ ബാങ്ക് കണ്ണൂർ റീജിയണൽ ഓഫിസ് എജിഎം എ.യു രാജേഷ് ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ ഒ.കെ.വിനീഷ് അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സെക്രട്ടറി കെ.വിജേഷ്, സ്പോർട്സ് കമ്മിറ്റി കൺവീനർ പ്രശാന്ത് പുത്തലത്ത് എന്നിവർ പ്രസംഗിച്ചു. കാനറാ ബാങ്ക് സീനിയർ മാനേജർമാരായ ഇ.വി. അരുൺകുമാർ, പി.വി. ശബരീനാഥ്, വോളിബോൾ പരിശീലകൻ കമൽകുമാർ മക്രേരി , ബി.പി. റൗഫ്, സി.പി.സുരേന്ദ്രൻ, മട്ടന്നൂർ സുരേന്ദ്രൻ , ഇ.എം. രഞ്ജിത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു. ടൂർണമെന്റിന്റെ തീം സോങ്ങ് പ്രകാശനം എട്ടിന് നടക്കും. രാവിലെ 11ന് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം നിഖില വിമൽ പ്രകാശനം നിർവഹിക്കും.
കാനറാ ബാങ്ക് ജേർണലിസ്റ്റ് വോളി ലീഗ്: ലോഗോ പ്രകാശനം ചെയ്തു
