4 മിനിറ്റ് വായിച്ചു

കണ്ണൂർ പ്രസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ കലക്ടർ അരുണ്‍ കെ. വിജയന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടർ കെ.സി. സോമന്‍ നമ്പ്യാര്‍, പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വി. വിനീഷ്, ഓഡിറ്റര്‍മാരായ പി.ജെ. ജേക്കബ്, ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ. സതീശന്‍ നന്ദിയും പറഞ്ഞു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!