കണ്ണൂര്‍:റെയില്‍വേ സ്റ്റേഷന് കിഴക്കേ കവാടത്തില്‍ എസ്കലേറ്റര്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനാവശ്യമായ സാധനങ്ങളെല്ലാമെത്തിച്ചു.ഏപ്രില്‍ പത്തോടെ എസ്കലേറ്റര്‍ പൂര്‍ണ സജ്ജമാക്കി യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും.നേരത്തെയുണ്ടായ വഴികള്‍ മണ്ണിട്ട് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയിതിട്ടുണ്ട്. എസ്കലേറ്റര്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ഇരുവശവും റൂഫിംഗ് ഷീറ്റുകള്‍ കൊണ്ട് മറച്ചു കഴിഞ്ഞു. പ്രധാന പാര്‍ട്സുകളെല്ലാം രണ്ടു ദിവസം മുമ്ബാണ് ഇവിടെ എത്തിച്ചത്.ഇതിനുമാത്രമായി അന്‍പതു ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനത്തോടു കൂടിയാണ് എസ്കലേറ്റര്‍ സ്ഥാപിക്കുന്നത്.ഒരു കോടി രൂപയാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ കിഴക്കേ കവാടത്തില്‍ ലിഫ്റ്റ് സൗകര്യമൊരുക്കിയിരുന്നു. പ്രായമായവര്‍ക്കും അംഗപരിമതര്‍ക്കും ഏറെ സഹായകരമായിരുന്നു ഇത്. ഒന്നാംപ്ലാറ്റ് ഫോമിലും ഇത്തരത്തില്‍ ലിഫ്റ്റ് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ മില്‍മ ബൂത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇതോടെ നാലാം പ്ലാറ്റ്ഫോമില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് ഒന്നും രണ്ടും പ്ലാറ്റ്ഫോമില്‍ ചെന്നിറങ്ങാന്‍ പറ്റും. നേരത്തെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാനായി 1.516 കോടി രൂപ ചിലവിലാണ് ലിഫ്റ്റുള് നിര്‍മ്മിച്ചത്. തിരക്കേറിയ ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പടികള്‍ ഒഴിവാക്കി മേല്‍പ്പാലത്തിന്റെ മുകളിലേക്കും താഴേക്കും പോകാനുമാണ് എസ്കലേറ്റര്‍.എന്നാൽ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോം യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും കാത്തിരിക്കണം. റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി കരാര്‍ നല്‍കിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. പ്ലാറ്റ്ഫോം നിര്‍മ്മിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ പൈപ്പ് ലൈനുകള്‍ നീക്കാത്തതാണ് പ്രവൃത്തി വൈകുന്നതിന് കാരണം. പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് ഭാരത് പെട്രോളിയം കോര്‍പറേഷനുമായി ചര്‍ച്ച ചെയ്യുമെന്ന് ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.കെ കുല്‍ശ്രേഷ്ഠ പറഞ്ഞു. നിലവില്‍ ഭാരത് പെട്രോളിയം കോര്പറേഷന് ഡിപ്പോയിലേക്കുള്ള ഇന്ധന സംഭരണ പൈപ്പ് ലൈന്‍ കടന്നു പോകുന്നത് നാലാം പ്ലാറ്റ്ഫോം സ്ഥാപിക്കേണ്ട സ്ഥലത്തൂടെയാണ്. ഇത് മാറ്റിയാല്‍ മാത്രമേ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനാന്‍ കഴിയു. ഇക്കാര്യം നേരത്തെ ബി.പി.സി.എല്‍ അധികൃതരുടെ സംയുക്ത യോഗം ചര്‍ച്ച ചെയ്തിരുന്നു.