/
9 മിനിറ്റ് വായിച്ചു

‘ഇനി ജയിൽ ചാടിയാലും രക്ഷയില്ല’;തടവുകാരെ ജയിലിന് പുറത്തും നിരീക്ഷിക്കാൻ ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍

കണ്ണൂര്‍: തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റല്‍ ലോക്ക് വാച്ച് പദ്ധതിയുമായി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍. സര്‍ക്കാര്‍ അനുമതിയോടെ ട്രയല്‍ റണ്ണിങ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. ജയില്‍ ചാടിയാല്‍ തടവുകാരന്റെ കൈയില്‍ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃക പദ്ധതി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ പറഞ്ഞു.

എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാര്‍ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാര്‍ പുറത്ത് പോകുമ്പോള്‍ കൈവിലങ്ങിന് പകരം വാച്ച് ധരിപ്പിക്കും. പരിധിക്ക് വെളിയില്‍ പോയാല്‍ ട്രാക്കര്‍ സിഗ്നല്‍ നല്‍കും. തടവുകാരന്റെ ജിപിഎസ് വിവരങ്ങള്‍ ട്രാക്കര്‍ നിരീക്ഷണത്തില്‍ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്.ലോഹം കൊണ്ട് നിര്‍മ്മിച്ച വാച്ച് പ്രത്യേക താക്കോല്‍ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക.

തടവുകാരെ പുറത്ത് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാനോ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ജയിലിനുള്ളിലെ സിസ്റ്റത്തില്‍ ആ നിമിഷം അറിയും.പേര്, ജയില്‍ നമ്പര്‍, ലൊക്കേഷന്‍ മാപ്പ്, ബാറ്ററിനില, ഹൃദയസ്പന്ദനം എന്നീ വിവരങ്ങള്‍ ഡേറ്റയിലുണ്ട്. മുഖം വെച്ച് ലോക്ക് ചെയ്യുന്ന സംവിധാനവും വാച്ചിലുണ്ടാകും. കേരള പ്രിസണ്‍ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്.ലോറ എന്ന വൈഡ് ഏരിയ നെറ്റ് വര്‍ക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്.2.47 ലക്ഷം രൂപയാണ് ട്രയല്‍ റണ്ണിങ്ങിന്റെ അടങ്കല്‍ തുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!