/
7 മിനിറ്റ് വായിച്ചു

ക​ണ്ണൂ​ർ -ത​ളി​പ്പ​റ​മ്പ് – പ​യ്യ​ന്നൂ​ർ റൂട്ടിലെ ബസ് പ്രശ്നം; ആർ.ഡി.ഒയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വീണ്ടും യോഗം ചേ​ർ​ന്നു

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ -ത​ളി​പ്പ​റ​മ്പ് – പ​യ്യ​ന്നൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ആ​ർ.​ഡി.​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത​ളി​പ്പ​റ​മ്പി​ൽ യോ​ഗം ചേ​ർ​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ​യും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു​നേ​രെ​യും ഉ​ണ്ടാ​കു​ന്ന മോ​ശം അ​നു​ഭ​വ​ങ്ങ​ൾ​ക്കും അ​വ​യെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മി​ന്ന​ൽ പ​ണി​മു​ട​ക്കു​ക​ൾ​ക്കും മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പ്ര​തി​നി​ധി​ക​ളും പി​ന്തു​ണ അ​റി​യി​ച്ചു.പ​യ്യ​ന്നൂ​ർ ജോ. ​ആ​ർ.​ടി.​ഒ, പ​യ്യ​ന്നൂ​ർ കോ​ള​ജ് അ​ധി​കൃ​ത​ർ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ബ​സ് ഉ​ട​മ, തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. പ​രാ​തി​ക​ളി​ല്ലാ​ത്ത രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​റ്റു കോ​ള​ജു​ക​ളി​ലും യോ​ഗം ചേ​രാ​നും അ​വ ന​ട​പ്പാ​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!